കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍
A few beautiful film song lyrics that I love so much...
Those lines that touched my heart...
***
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു...
THIS is my most favourite song. The most 'revolutionary' song in the history of Malayalam Cinema.
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനം. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വിപ്ലവാത്മകമായ ഗാനം.
ദൈവം മനുഷ്യനെ സൃഷ്ടിക്കുകയല്ല, മനുഷ്യനാണ് മതങ്ങളെയും ‘ദൈവങ്ങളെ’യും സൃഷ്ടിച്ചത് എന്ന, ഇന്നും ഒരാളും പറയാന്‍ ധൈര്യപ്പെടാത്ത സത്യം
ഇങ്ങനെ ഉറക്കെ വിളിച്ചുപറയാന്‍ ആര്‍ക്കു കഴിയും, തൂലിക പടവാളാക്കിയ വയലാറിനല്ലാതെ?
ചിത്രം: അച്ഛനും ബാപ്പയും
രചന: വയലാര്‍ രാമവര്‍മ സംഗീതം: ദേവരാജന്‍
ഗായകന്‍: യേശുദാസ്
മനുഷ്യന്‍ മതങ്ങളെ സൃഷ്‌ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്‌ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണുപങ്കുവെച്ചു മനസ്സുപങ്കുവെച്ചു ... (മനുഷ്യന്‍…) (1 Line)
ഹിന്ദുവായി മുസല്‍മാനായി ക്രിസ്‌ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവഹൃദയങ്ങള്‍ ആയുധപ്പുരകളായി
ദൈവം തെരുവില്‍ മരിക്കുന്നു ചെകുത്താന്‍ ചിരിക്കുന്നു... (മനുഷ്യന്‍…) (1 Line)
സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ
നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്‌നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിലൊരിക്കല്‍ വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു മതങ്ങള്‍ ചിരിക്കുന്നു... (മനുഷ്യന്‍…) (4 Lines)
Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly
Visit 'Fonts Centre' to download all Malayalam fonts used in this site.