ചിത്രം: കാറ്റു വന്നു വിളിച്ചപ്പോള്‍
രചന: തിരുനെല്ലൂര്‍ കരുണാകരന്‍ സംഗീതം: എം. ജി. രാധാകൃഷ്ണന്‍
ഗായിക: കെ. എസ്. ചിത്ര
കാറ്റേ നീ വീശരുതിപ്പോള്‍ കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ത്തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (കാറ്റേ നീ...)
നീലത്തിരമാലകള്‍ മേലെ നീന്തുന്നൊരു നീര്‍ക്കിളി പോലെ
കാണാമത്തോണി പതുക്കെ ആലോലം പോകന്നകലെ
മാരാ നിന്‍ പുഞ്ചിരി നല്‍കിയ രോമാഞ്ചം മായും മുമ്പേ
നേരത്തേ... നേരത്തെ സന്ധ്യ മയങ്ങും നേരത്തേ പോരുകയില്ലേ (കാറ്റേ നീ...)
ആടും ജലറാണികളിന്നും ചൂടും കരിമുത്തും വാരി
ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍ ഞാനെന്താണേകുവതപ്പോള്‍
ചേമന്തിപ്പൂമണമേറ്റു് മൂവന്തിമയങ്ങും നേരം
സ്നേഹത്തിന്‍ മുന്തിരിനീരും (2) ദേഹത്തിന്‍ ചൂടും നല്‍കാം... (കാറ്റേ നീ...)
Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly
Visit 'Fonts Centre' to download all Malayalam fonts used in this site.