ചിത്രം: പാടുന്ന പുഴ
രചന: വയലാര്‍ സംഗീതം: ദക്ഷിണാമൂര്‍ത്തി
ഗായകന്‍: യേശുദാസ്
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ... (2)
ഇനിയും നിന്‍ കഥ പറയൂ... (ഹൃദയസരസ്സിലെ...)
അര്‍ദ്ധനിമീലിത മിഴികളിലൂറും
അശ്രുബിന്ദുവെന്‍ സ്വപ്നബിന്ദുവോ...
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...
ഇനിയും നിന്‍ കഥ പറയൂ... നീ പറയൂ...
എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായിക നീ... (2)
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ... (ഹൃദയസരസ്സിലെ...)
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തി
ഇത്രയും അരുണിമ നിന്‍ കവിളില്‍...
എത സമുദ്ര ഹൃദന്തം ചാര്‍ത്തി
ഇത്രയും നീലിമ നിന്റെ കണ്ണില്‍... (ഹൃദയസരസ്സിലെ...)
Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly
Visit 'Fonts Centre' to download all Malayalam fonts used in this site.