Home
Home



About
About Me


Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata


Contact Contact Me


Support
Help & Support



വിജി പിണറായി
Viji Pinarayi
My Orkut Profile





SiteMap
Site Map



My Favourite Film Songs

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ ഗാനങ്ങള്‍‍

കുട്ടിക്കാലം മുതല്‍ എന്റെ മനസ്സില്‍ ഇടം പിടിച്ച, ഹൃദ്യമായ ഏതാനും സിനിമാഗാനങ്ങള്‍

A few beautiful film song lyrics that I love so much...
Those lines that touched my heart...

***


പിന്നെയും പിന്നെയും ആരോ...



ചിത്രം: കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
രചന: ഗിരീഷ് പുത്തഞ്ചേരി ‍‍    സംഗീതം: വിദ്യാസാഗര്‍
ഗായിക: കെ. എസ്. ചിത്ര

പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം (2)
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം ‍‍  (പിന്നെയും...)

പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2)
താനേ തുറക്കുന്ന ജാലകച്ചില്ലില്‍
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം ‍‍  (പിന്നെയും...)

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളിപ്പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നിത്തുടിച്ചതാവാം (2)
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെ -
ന്നാരോ സ്വകാര്യം പറഞ്ഞതാവാം ‍‍  (പിന്നെയും...)



താമസമെന്തേ വരുവാന്‍...



ചിത്രം: ഭാര്‍ഗവീനിലയം
രചന: പി. ഭാസ്കരന്‍ ‍    സംഗീതം: എം. എസ്. ബാബുരാജ്
ഗായകന്‍ : യേശുദാസ്

താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്‍പില്‍...
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍...

ഹേമന്തയാമിനി തന്‍
പൊന്‍ വിളക്കു പൊലിയാറായ്
മാകന്ദശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ്... (താമസമെന്തേ...)

തളിര്‍മരമിളകി നിന്റെ
തങ്കവള കിലുങ്ങിയല്ലോ...
പൂഞ്ചോലക്കടവില്‍ നിന്റെ
പാദസരം കിലുങ്ങിയല്ലോ...
പാലൊളിച്ചന്ദ്രികയില്‍ നിന്റെ
മന്ദഹാസം കണ്ടുവല്ലോ...
പാതിരാക്കാറ്റില്‍ നിന്റെ
പട്ടുറുമാലിളകിയല്ലോ... (താമസമെന്തേ...)



ഒരു കൊച്ചു സ്വപ്നത്തില്‍ ചിറകുമായ്‍...

ചിത്രം: തറവാട്ടമ്മ
രചന: പി. ഭാസ്കരന്‍ ‍‍    സംഗീതം: എം. എസ്. ബാബുരാജ് ‍
ഗായിക‍: എസ്. ജാനകി

ഒരു കൊച്ചു സ്വപ്നത്തിന്‍ ചിറകുമായവിടുത്തെ
അരികില്‍ ഞാനിപ്പോള്‍ വന്നെങ്കില്‍ (ഒരു കൊച്ചു...)
ഒരു നോക്കു കാണാന്‍ ഒരു വാക്കു കേള്‍ക്കാന്‍
ഒരുമിച്ചാ‍ ദുഃഖത്തില്‍ പങ്കുചേരാന്‍ (ഒരു കൊച്ചു...)

പട്ടുപോലുള്ളൊരാ പാദങ്ങള്‍ രണ്ടും
കെട്ടിപ്പിടിച്ചൊന്ന് പൊട്ടിക്കരയാം (പട്ടു...)
മുറുവേറ്റു നീറുന്ന വിരിമാറിലെന്റെ
വിരലിനാല്‍ തഴുകി വെണ്ണ പുരട്ടാം (ഒരു കൊച്ചു...)

എന്നും ഞാന്‍ ചെന്നു വിളിച്ചില്ലയെങ്കില്‍
ഉണ്ണില്ലലുറങ്ങില്ല മജ്ജീവനാഥന്‍ (എന്നും...)
ഉള്ളില്‍ കിടക്കുമെന്‍ ഉണ്ണിതന്‍ അച്ഛനെ
കണ്ണോടു കണ്ണെന്നു കാണിക്കും ദൈവം (ഒരു കൊച്ചു...)



പ്രാണസഖി ഞാന്‍ വെറുമൊരു...


ചിത്രം: പരീക്ഷ
രചന: പി.ഭാസ്കരന്‍ ‍‍    സംഗീതം: എം. എസ്. ബാബുരാജ് ‍
ഗായകന്‍: യേശുദാസ്

പ്രാണസഖീ... പ്രാണസഖീ...
പ്രാണസഖി ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍
ഗാനലോക വീഥികളില്‍
വേണുവൂതുമാട്ടിടയന്‍    (പ്രാണസഖി ഞാന്‍…)

എങ്കിലുമെന്നോമലാള്‍ക്കു
താമസിക്കാനെന്‍ കരളില്‍
തങ്കക്കിനാക്കള്‍ കൊണ്ടൊരു
താജ് മഹാള്‍ ഞാനുയര്‍ത്താം
മായാത്ത മധുരഗാന
മാലിനിയുടെ കല്‍പ്പടവില്‍
കാണാത്ത പൂങ്കുടിലില്‍
കണ്മണിയെ കൊണ്ടുപോകാം    (പ്രാണസഖി ഞാന്‍…)

പൊന്തിവരും സങ്കല്‍പ്പത്തിന്‍
പൊന്നശോക മലര്‍വനിയില്‍
ചന്തമെഴും ചന്ദ്രിക തന്‍
ചന്ദന മണിമന്ദിരത്തില്‍
സുന്ദര വസന്തരാവിന്‍
ഇന്ദ്രനീല മണ്ഡപത്തില്‍
എന്നുമെന്നും താമസിക്കാ -
നെന്റെ കൂടെ പോരുമോ നീ
(എന്നു...) (പ്രാണസഖി ഞാന്‍…)


  മുന്‍ പേജുകള്‍
Previous Pages
കൂടുതല്‍ ഗാനങ്ങള്‍
More Lyrics
   

~ വിജി പിണറായി ~
~ Viji Pinarayi ~
Parts of this site contain text in Malayalam.
You may have to download some Malayalam fonts
to view the pages correctly
Visit 'Fonts Centre' to download all Malayalam fonts
used in this site.

This site is hosted by
© Copyright 2010 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.