ആരെയും ഭാവഗായകനാക്കും
ആത്മസൌന്ദര്യമാണു നീ...
നമ്രശീര്‍ഷരായ് നില്പൂ നിന്‍ മുന്നില്‍
കമ്ര നക്ഷത്ര കന്യകള്‍... (ആരെയും...)
കിന്നര മണിത്തംബുരു മീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും
മണ്ണിലെ കിളിപ്പൈതലും മുളം -
തണ്ടില്‍ മൂളുന്ന തെന്നലും
ഇന്നിതാ നിന്‍ പ്രകീര്‍ത്തനം
ഈ പ്രപഞ്ച ഹൃദയവീണയില്‍... (ആരെയും...)
നിന്റെ നാവിലെ മൌനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായ്
മൂടി വെച്ച നിഗൂഢ ഭാവങ്ങള്‍
പൂക്കളായ്, ശലഭങ്ങളായ്
ഇന്നിതാ നൃത്തലോലരായ്
ഈ പ്രപഞ്ച നടനവീഥിയില്‍... (ആരെയും...)
കണ്ണാംതുമ്പീ പോരാമോ...
ചിത്രം: കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍
രചന: ബിച്ചു തിരുമല സംഗീതം: ഔസേപ്പച്ചന്‍
ഗായിക: കെ. എസ്. ചിത്ര
കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെന്നുള്ളില്‍ പൂക്കാലം...
കളിയാടാനീ കിളിമരത്തണലോരം... (2) (കണ്ണാം തുമ്പീ...)
..... ചില്ലും കൂടൊന്നുണ്ടാക്കാം
ഉള്ളിന്നുള്ളില്‍ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ... വാവേ വാവാച്ചീ...
കന്നിക്കുരുന്നില നുള്ളിപ്പറിച്ചിട്ട്
തിങ്കള്‍ക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ കൊണ്ടുതരാം
ഇത്തിരിമുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ...
തിത്തൈ നൃത്തം വെക്കും പൂന്തെന്നല്‍
മുത്തം വെയ്ക്കാനെത്തുന്നുണ്ടേ ഈ പല്ലക്കില്‍ (??)
എന്തേ പോരാത്തൂ... വാവേ വാവാച്ചീ...
തുമ്പക്കുടങ്ങളില്‍ തുള്ളിക്കളിക്കുന്ന
കുഞ്ഞിളം കാറ്റിന്റെ കൂട്ടുകാരീ
മിന്നിത്തിളങ്ങുമെന്‍ പൊന്നും കിനാക്കള്‍ക്ക്
നിന്നെയാണോമനേ ഏറെയിഷ്ടം
പുഞ്ചിരി മുത്തല്ലേ എന്റെ ചിത്തിരക്കുഞ്ഞല്ലേ...(കണ്ണാം തുമ്പീ...)
തുമ്പീ വാ തുമ്പക്കുടത്തിന്‍
തുഞ്ചത്തായൂഞ്ഞാലിടാം
ആകാശപ്പൊന്നാലിന്നിലകളെ
ആയത്തില്‍ തൊട്ടേ വരാം
ലാ...ലാ.. ല.. ല...ലാ... (തുമ്പീ...)
മന്ത്രത്താല്‍ പായുന്ന കുതിരയെ
മാണിക്യക്കൈയാല്‍ തൊടാം
ഗന്ധര്‍വന്‍ പാടുന്ന മതിലകം
മന്ദാരം പൂവിട്ട തണലില്‍
ഊഞ്ഞാലേ... പാടാമോ...
മാനത്തെ മാമന്റെ തളികയില്‍
മാമുണ്ണാന്‍ പോകാമോ നമുക്കിനി (തുമ്പീ...)
പണ്ടത്തെ പാട്ടിന്റെ വരികള്‍
ചുണ്ടത്തെ തേന്‍തുള്ളിയായ്
കല്‍ക്കണ്ട കുന്നിന്റെ മുകളില്‍
കാക്കാത്തി മേയുന്ന തണലില്‍
ഊഞ്ഞാലേ... പാടിപ്പോ...
ആ കൈയിലീക്കൈയിലൊരു പിടി
കൈയ്ക്കാത്ത നെല്ലിക്കാ മണിതരൂ (തുമ്പീ...)
വെണ്ണിലാച്ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ...
കുഞ്ഞിളം കൈയില്‍ മെല്ലെ കോരിയെടുക്കാന്‍ വാ...
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളി പോകും നേരം
മഞ്ഞണിത്തൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ...
കാലി മേയുന്ന പുല്ലാനിക്കാട്ടില്‍ കണ്ണിമാങ്ങ കടിച്ചു നടക്കാം
കാറ്റിന്‍ പാദസരങ്ങള്‍ കിലുക്കാം.. കന്നിമഞ്ചാടിക്കുന്നിലേറാം... (വെണ്ണിലാച്ചന്ദനക്കിണ്ണം...)
പിന്നില്‍ വന്നു കണ്ണുപൊത്താം... കണ്ടുവെന്നു കള്ളം ചൊല്ലാം...
കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം...
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം...
പീലി നീര്‍ത്തുന്ന ചോലമയിലായ് കൂടു കൂട്ടുന്ന മേട്ടിലൊളിക്കാം
സ്വര്‍ണമീനായ് നീന്തിത്തുടിക്കാം വഞ്ചിപ്പാട്ടിന്റെ വില്ലിലേറാം.. (വെണ്ണിലാച്ചന്ദനക്കിണ്ണം...)
കണ്ണാരം പൊത്തിക്കളിക്കാം മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കര മാവിന്‍ ചോട്ടില്‍ കൊത്തങ്കല്ലാടാമെന്നും...
ആതിരകള്‍ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നാരക്കുരുവിക്കു ചോറൂണ്...
പിന്നെയണ്ണാറക്കണ്ണനു പാലൂട്ട്...
ദൂരെയപ്പൂപ്പന്‍താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട്... (വെണ്ണിലാച്ചന്ദനക്കിണ്ണം...)