അപ്സരസുകള്‍ താഴെ ചിത്രശലഭങ്ങളായ്
പുഷ്പങ്ങള്‍ തേടി വരും കഥകള്‍ ചൊല്ലാം (അപ്സരസ്സുകള്‍...)
പൂവിനെ പോലും നുള്ളി നോവിക്കാനരുതാത്ത
കേവല സ്നേഹമായ് നീ അരികില്‍ നില്‍പ്പൂ...
ആ... ആ.. ആ... (ആ രാത്രി…)
ഇനിയെന്നു കാണും മകളേ ...
ചിത്രം: താലോലം
രചന, സംഗീതം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ഗായകന്‍ : യേശുദാസ്
ഇനിയെന്നു കാണും മകളേ
നിന്റെ മൊഴിയെന്നു കേള്‍ക്കും മകളേ
ഓമനിച്ചോമനിച്ച് കൊതി തീര്‍ന്നില്ലാ
താലോലം പാടി കഴിഞ്ഞില്ല... (ഇനിയെന്നു...)
ആരിനി മുറ്റത്ത് കോലങ്ങളെഴുതും
കാര്‍ത്തിക വിളക്കാര് കൊളുത്തും... (ആരിനി...)
ഒരുമിച്ചിരുന്നുണ്ടും കഥ പറഞ്ഞും
അണിയിച്ചൊരുക്കിയും മതി വന്നില്ല
ഓര്‍ക്കാനിനി നിന്‍ വള കിലുക്കം - നിന്നെ
അറിയാനിനിയൊരു കനവു മാത്രം...(ഇനിയെന്നു...)
ഒരു നാളും നമ്മള്‍ പിണങ്ങിയില്ലല്ലോ
നോവിക്കുമൊരു വാക്കും പറഞ്ഞില്ലല്ലോ...
കണ്‍മഷിക്കൂടും പട്ടുപാവാടയും
നോവും ഒരായിരം കടംകഥയും
നിന്‍മുഖം തുടച്ചൊരീ പുടവത്തുമ്പും
ഞാനെപ്പോഴും നെഞ്ചോടു ചേര്‍ക്കും... (ഇനിയെന്നു...)
ചിത്രം: ഡെയ്‌സി
രചന: പി. ഭാസ്കരന്‍ സംഗീതം: ശ്യാം
ഗായകന്‍: യേശുദാസ്
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്‌സി... ഡെയ്‌സി... ഡെയ്‌സി... (ഓര്‍മ്മതന്‍…)
എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്‌സി... ഡെയ്‌സി... ഡെയ്‌സി...
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രം
വ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍ (ഓര്‍മ്മതന്‍…)
കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞു പിന്നെ ഞാനെന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്‌സി... ഡെയ്‌സി... ഡെയ്‌സി... (ഓര്‍മ്മതന്‍)
Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly
Visit 'Fonts Centre' to download all Malayalam fonts used in this site.