ചിത്രം: എന്ന് സ്വന്തം ജാനകിക്കുട്ടി
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
ഗായിക: കെ എസ് ചിത്ര
ചെമ്പകപ്പൂ മൊട്ടിന്നുള്ളില്‍ വസന്തം വന്നു
കനവിലെ ഇളം കൊമ്പില്‍
ചന്ദനക്കിളി അടക്കം ചൊല്ലി... (ചെമ്പകപ്പൂ...)
പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹൊയ്...
ഇന്നു കരളിലഴകിന്റെ മധുരമൊഴുകിയ മോഹാലസ്യം
ഒരു സ്നേഹാലസ്യം... (ചെമ്പകപ്പൂ...)
തുടിച്ചു കുളിക്കുമ്പോള്‍ പുല്‍കും നല്ലിളം കാറ്റേ
എനിക്കു തരുമോ നീ കിലുങ്ങും കനക മഞ്ജീരം... (തുടിച്ചു...)
കോടി കസവുടുത്താടിയുലയുന്ന കളിനിലാവേ
നീയും പവിഴ വളയിട്ട് നാണം കുണുങ്ങുമൊരു
പെണ്‍കിടാവല്ലേ... നിനക്കുമുണ്ടോ എന്നെപ്പോലെ
പറയുവാനരുതാത്ത സ്വപ്നങ്ങള്‍... (ചെമ്പകപ്പൂ...)
കല്ലുമാലയുമായ് അണയും തിങ്കള്‍ തട്ടാര്യേ
പണിഞ്ഞതാര്‍ക്കാണ് മാനത്തെ തങ്കമണിത്താലി... (കല്ലുമാല...)
കണ്ണാരം പൊത്തി പൊത്തി കിന്നാരം തേടിപ്പോകും
മോഹപ്പൊന്‍മാനേ... കല്യാണച്ചെക്കന്‍ വന്നു
പുന്നാരം ചൊല്ലുമ്പോള്‍ നീ എന്തു ചെയ്യും...
നിനക്കുമുണ്ടോ എന്നെപ്പോലെ
പറയുവാനരുതാത്ത പ്രിയ രഹസ്യം... (ചെമ്പകപ്പൂ...)
Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly
Visit 'Fonts Centre' to download all Malayalam fonts used in this site.