വേളിക്കു വെളുപ്പാൻകാലം
താലിക്കു കുരുത്തോല
കോടിക്കു കന്നിനിലാവ്
സിന്ദൂരത്തിനു മൂവന്തി
കോലോത്തെ തമ്പ്രാട്ടിക്ക്
മനം പോലെ മംഗല്യം... (2) (വേളിക്കു…)
നൂറുവെറ്റില നൂറുതേച്ചോ
വായാടിത്തത്തമ്മേ
പഴുക്കടക്കത്തൂണുമെനഞ്ഞോ
മലയണ്ണാർക്കണ്ണാ... (നൂറു…)
ഓലക്കുട കൈയ്യിലെടുത്തോ
വെളുത്തവാവേ..ഓ.. ഓ.. ഓ..(2)
ഏഴിമലയുടെ നാലുകെട്ടിൽ
കുടിവെപ്പിനുവായോ
കല്യാണത്തുമ്പീ...
കാക്കാലത്തുമ്പീ... (വേളിക്കു…)
ആലവട്ടം വീശിയില്ലേ
പനയോലക്കരുമാടീ
കുത്തുവിളക്കിൽ തിരിയിട്ടില്ലേ
കട്ടിലൊരുക്കീലേ (ആലവട്ടം…)
പാണപ്പുഴ പനിനീർതൂകിയ
കിഴക്കിനിപ്പടവിൽ... ഓ.. ഓ..ഓ..(2)
വലത്തുകാൽവച്ചകത്തുവായോ വീരാളിക്കാറ്റേ
നന്നാറിപ്പൂവേ...നാത്തൂനാരേ… (വേളിക്കു…)
വണ്ണാത്തിപ്പുഴയുടെ തീരത്ത്...
തിങ്കള്‍ കണ്ണാടി നോക്കും നേരത്ത്...
സ്വപ്നം കണ്ടിറങ്ങിവന്നോളേ...
ചെമ്മാനപ്പൂമുറ്റംനിറയെ
മണി മഞ്ചാടി വാരിയെറിഞ്ഞോളേ...
കുങ്കുമമിട്ട കവിള്‍ത്തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ... (കുങ്കുമ...)
മഞ്ഞളണിഞ്ഞൊരുപൂമെയ്യോടെ
നിലാവിലൊരുങ്ങി മയങ്ങണ പെണ്ണേ...
കണ്ണാടി... തിങ്കള്‍ കണ്ണാടി...
തിങ്കള്‍ കണ്ണാടി നോക്കും നേരത്ത്...
നാടോടിക്കഥയുടെ... (വണ്ണാത്തിപ്പുഴ...)
ആ... ആ... ആ... ആ....
തിരുവാതിരയില്‍... ശ്രീപാര്‍വതിയായ്...
പെണ്ണേ നീയീ രാത്രിയിലാരേ തേടുന്നു...
ശ്രീമംഗലയായ്... വനമല്ലികയായ്...
പൂമാലക്കാവില്‍ നീ ഇന്നെന്തിനു വന്നു...
നീരാട്ടിനിറങ്ങും ശിവപൌര്‍ണമിയല്ലേ നീ...
നീരാഞ്ജനമെരിയും നിന്‍ മോഹങ്ങളില്‍ ഞാനില്ലേ... (നീരാട്ടിന്...)
കുങ്കുമമിട്ട കവിള്‍ത്തടമോടെ
മിന്നുകളിളകിയ പൊന്നരയോടെ... (കുങ്കുമ...)
കാല്‍ത്തള കൊഞ്ചിയ നാണം പോലെ
നിലാവിലൊരുങ്ങി മയങ്ങണ പെണ്ണേ... (കണ്ണാടി...)
ആ... ആ... ആ... ആ....
തൃക്കാര്‍ത്തികയില്‍ നിറദീപവുമായ്...
കളിയാട്ടക്കടവില്‍ നീയാരേ തേടുന്നു...
അണിമെയ് നിറയെ... അലങ്കാരവുമായ്...
ഏകാകിനിയായ് നീ ഇന്നാരേ തേടുന്നു...
കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം...
തോറ്റംപാട്ടിടറും നിന്‍ ഇടനെഞ്ചില്‍ ഞാനില്ലേ... (കനലാടി...)
പൂരം കളിയുടെ പൂവിളി പോലെ...
പൂവിലുറങ്ങിയ ഗന്ധം പോലെ... (പൂരം...)
മാരന്‍ മീട്ടും തംബുരു പോലെ...
നിലാവിലൊരുങ്ങി മയങ്ങണ കണ്ണേ... (വണ്ണാത്തിപ്പുഴ...)
എന്നോടെന്തിനീ പിണക്കം...
എന്നുമെന്തിനാണെന്നോടു പരിഭവം... (എന്നോട്...)
ഒരുപാടു നാളായ് കാത്തിരുന്നു
നീ ഒരു നോക്കു കാണാന്‍ വന്നില്ല...
ചന്ദനത്തെന്നലും പൂനിലാവും
എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ...? (എന്നോട്...)
മൈക്കണ്ണെഴുതിയൊരുങ്ങി...
എന്നും വാല്‍ക്കണ്ണാടി നോക്കി...
കസ്തൂരിമഞ്ഞള്‍ക്കുറി വരച്ചു...
കണ്ണില്‍ കാര്‍ത്തിക ദീപം കൊളുത്തി...
പൊന്‍കിനാവിന്‍ ഊഞ്ഞാലില്‍
എന്തേ നീമാത്രമാടാന്‍ വന്നില്ല... (എന്നോട്...)
കാല്‍പ്പെരുമാറ്റംകേട്ടാല്‍ ഞാന്‍
പടിപ്പുരയോളം ചെല്ലും...
കാല്‍ത്തള കിലുങ്ങാതെ നടക്കും
ആ വിളിയൊന്നു കേള്‍ക്കാന്‍ കൊതിക്കും...
കടവത്ത് തോണി കണ്ടില്ല...
എന്തേ എന്നെ നീ തേടി വന്നില്ല... (എന്നോട്...) (6 Lines)
|