കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാന്‍ കഴിഞ്ഞാല്‍... (കണ്ണു...)
കാട്ടുമുളയ്ക്കും പാടാനറിയാം
കാറ്റിന്‍ ചുംബനമേറ്റാല്‍... (കണ്ണു...)
എനിക്കു വേണ്ടി പ്രകാശ ഗോപുര -
വാതില്‍ തുറക്കും കാരുണ്യമേ...
നിന്‍ തിരുനടയില്‍ ചൊരിയുന്നൂ ഞാന്‍
മാനസ പൂജാ പുഷ്പങ്ങള്‍...
ഇരുളിന്‍ പാതയില്‍ വെളിച്ചം വിതറാന്‍
എന്‍മുന്നില്‍ തെളിയും തിരിനാളമേ...
നിന്നെ പുല്‍കാന്‍ വിടരുകയാണെന്‍
സുന്ദര സംഗീതപുഷ്പങ്ങള്‍... (2) (കണ്ണു... (4 Lines))
കണ്ണുനീരിനും ചിരിക്കാനറിയാം
കദനം മറക്കാന്‍ കഴിഞ്ഞാല്‍... (2)
ആലിലക്കണ്ണാ...
ചിത്രം: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
രചന: യൂസഫലി കേച്ചേരി സംഗീതം: മോഹന്‍ സിതാര
ഗായകന്‍: യേശുദാസ്
ആലിലക്കണ്ണാ... നിന്റെ
മുരളിക കേള്‍ക്കുമ്പോള്‍
എന്‍ മനസ്സില്‍ പാട്ടുണരും...
ആയിരം കനവുണരും... (ആലില...)
ഉയിരിന്‍ വേദിയില്‍...
സ്വരകന്യകമാര്‍ നടമാടും... (ആലില...)
വഴിയമ്പലത്തില്‍ വഴി തെറ്റി വന്നു
ഞാനൊരു വാനമ്പാടി... (വഴി...)
ഒരു ചാണ്‍ വയറിന്
ഉള്‍ത്തുടിത്താളത്തില്‍
കണ്ണീര്‍പ്പാട്ടുകള്‍ പാടാം ഞാന്‍... (2) (ആലില...)
വേദനയെല്ലാം വേദാന്തമാക്കി
ഞാനിന്നൊരീണം പാടാം... (വേദന...)
നിര്‍മലസ്നേഹത്തിന്‍ സിന്ദൂര കിരണങ്ങള്‍
കുരുടനു കൈവടിയായി... (2) (ആലില...)
ചന്ദനച്ചോലയില്‍...
ചിത്രം: സല്ലാപം
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം: ജോണ്‍സണ്‍
ഗായകന്‍: യേശുദാസ്
ചന്ദനച്ചോലയില്‍ മുങ്ങിനീരാടിയെന്‍
ഇളമാന്‍കിടാവേ ഉറക്കമായോ
വൃശ്ചികരാത്രിതന്‍ പിച്ചകപ്പന്തലില്‍
ശാലീനപൌര്‍ണ്ണമി ഉറങ്ങിയോ
പൂന്തെന്നലേ നിന്നിലെ ശ്രീസുഗന്ധം
എന്നോമലാളിന്നു നീ നല്‍കിയോ (പൂന്തെന്നലേ...)
ഏകാകിനി അവള്‍ വാതില്‍ തുറന്നുവോ
എന്തെങ്കിലും പറഞ്ഞുവോ....
എന്നാത്മനൊമ്പരങ്ങള്‍ നീ ചൊല്ലിയോ (ചന്ദന...)
കണ്ടെങ്കില്‍ ഞാന്‍ എന്നിലെ മോഹമെല്ലാം
മാറോടുചേര്‍ത്തു മെല്ലെയിന്നോതിടും (കണ്ടെങ്കില്‍ ...)
നീയില്ലയെങ്കിലെന്‍ ജന്മമില്ലെന്നു ഞാന്‍
കാതോരമായ് മൊഴിഞ്ഞിടും
ആലിംഗനങ്ങള്‍ കൊണ്ടു മെയ് മൂടിടും (ചന്ദന...)
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
ഗന്ധര്‍വ ഗായകന്റെ മന്ത്രവീണ പോലെ...
നിന്നെക്കുറിച്ചു ഞാന്‍ പാടുമീ രാത്രിയില്‍
ശ്രുതി ചേര്‍ന്നു... മൌനം...
അതു നിന്‍ മന്ദഹാസമായ് പ്രിയ തോഴീ..:
പൊന്നില്‍ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം
പവിഴം പൊഴിയും മൊഴിയില്‍
മലര്‍ശരമേറ്റ മോഹമാണു ഞാന്‍...
കാണാന്‍ കൊതിപൂണ്ടണയും...
മൃദുലവികാരബിന്ദുവാണ്ടു ഞാന്‍...
ഏകാന്ത ജാലകം തുറക്കൂ ദേവീ... നില്‍പ്പൂ...
നില്‍പ്പൂ ഞാനീ നടയില്‍ നിന്നെ തേടി... (പൊന്നില്‍ കുളിച്ചു...)
ആദ്യം... തമ്മില്‍ കണ്ടു...
മണിമുകിലായ് പറന്നുയര്‍ന്നു ഞാന്‍...
പിന്നെ... കാണും നേരം...
പുതു മഴ പോലെ പെയ്തലിഞ്ഞു ഞാന്‍...
ദിവ്യാനുരാഗമായ് പുളകം പൂത്തു പോയ്...
ഒഴുകൂ.. ഒഴുകൂ സരയൂ നദിയായ് രാഗോന്മാദം... (പൊന്നില്‍ കുളിച്ചു...)