ചിത്രം: നദി
രചന: വയലാര്‍ സംഗീതം: ജി. ദേവരാജന്‍
ഗായകന്‍: യേശുദാസ്
ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി...
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകി... മുഴുകീ.. (ആയിരം... )
ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേറിടുന്ന നിര്‍വൃതിയോ
ഓമലേ .. ആരോമലേ...
ഒന്നു ചിരിക്കൂ... ഒരിക്കല്‍ കൂടി .. ( ആയിരം..)
ഈ നിലാവും ഈ കുളിര്‍കാറ്റും
ഈ പളുങ്കു കല്‍പ്പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍
ഓമലാളിന്‍ ഗദ്ഗദവും...
ഓമലേ .. ആരോമലേ...
ഒന്നുചിരിക്കൂ ഒരിക്കല്‍ കൂടി...
Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly
Visit 'Fonts Centre' to download all Malayalam fonts used in this site.