പാര്‍വണേന്ദുമുഖി...
ചിത്രം: പരിണയം
രചന: യൂസഫലി കേച്ചേരി സംഗീതം: രവി ബോംബെ
ഗായകര്‍: ചിത്ര & കോറസ്
പാര്‍വണേന്ദുമുഖി... പാര്‍വതി...
ഗിരീശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞു... (പാര്‍വണേന്ദു...)
നിദ്ര നീങ്ങി അല്ലും പകലും മഹേശരൂപം
ശൈലപുത്രിക്കുള്ളില്‍ തെളിഞ്ഞു... (നിദ്ര നീങ്ങി....)
സര്‍പ്പനായകഭൂഷയേന്തും
സാംബശിവനുടെ ചാരുഗളത്തില്‍ (സര്‍പ്പനായക...)
വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ
വരണമാലികയുമമ്പൊടു ചാര്‍ത്തി (പാര്‍വണേന്ദു...)
കാമ്യദര്‍ശന ദേവി പിന്നെ
കാമഹരനുടെ പുണ്യശരീരം (കാമ്യദര്‍ശന...)
പാതിയുമഴകില്‍ പകുത്തെടുത്തുമാ
പതിമാനസനെ നിലയനമാക്കി... (പാര്‍വണേന്ദു...)
സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം...
ചിത്രം: കാണാന്‍ കൊതിച്ച്
രചന: ------------------- സംഗീതം: ---------------------
ഗായകര്‍: യേശുദാസ്, ചിത്ര
സ്വപ്നങ്ങളൊക്കെയും പങ്കുവെയ്‌ക്കാം
ദുഃഖഭാരങ്ങളും പങ്കുവെയ്‌ക്കാം (സ്വപ്നങ്ങളൊക്കെ...)
ആശ തന്‍ തേനും നിരാശ തന്‍ കണ്ണീരും
ആത്മദാഹങ്ങളും പങ്കുവെയ്‌ക്കാം ഇനി (സ്വപ്നങ്ങളൊക്കെ...)
കല്‍പ്പനതന്‍ കളിത്തോപ്പില്‍ പുഷ്‌പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവെയ്‌ക്കാം (കല്‍പ്പന...)
ജീവന്റെ ജീവനാം കോവിലില്‍ നേദിച്ച
സ്‌നേഹാമൃതം നിത്യം പങ്കുവെയ്‌ക്കാം ഇനി (സ്വപ്നങ്ങളൊക്കെ...)
സങ്കല്‍പ്പകേദാരഭൂവില്‍ വിരിയുന്ന
പൊന്‍കതിരൊക്കെയും പങ്കുവെയ്‌ക്കാം
കര്‍മ്മപ്രപഞ്ചത്തില്‍ ജീവിതയാത്രയില്‍
നമ്മളേ നമ്മള്‍ക്കായ് പങ്കുവെയ്‌ക്കാം
കര്‍മ്മപ്രപഞ്ചത്തില്‍ ജീവിതയാത്രയില്‍
നമ്മളേ നമ്മള്‍ക്കായ് പങ്കുവെയ്‌ക്കാം ഇനി (സ്വപ്നങ്ങളൊക്കെ...)
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്... (നാളികേരത്തിന്റെ...)
ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്...
അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്... (നാളികേരത്തിന്റെ... ഒരു...)
നോമ്പും നോറ്റെന്നെക്കാത്തിരിക്കും വാഴ -
ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്... (നോമ്പും...)
ചാമ്പയ്ക്കാച്ചുണ്ടുള്ള ചന്ദനക്കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്... (നാളികേരത്തിന്റെ... ഒരു...)
വല്യപെരുന്നാളു വന്നപ്പോളന്നൊരു
വെള്ളിനിലാവുള്ള രാത്രിയില്‍ (വല്യ...)
കല്ലുവെട്ടാങ്കുഴിക്കക്കരെ വെച്ചെന്നോ -
ടുള്ളു തുറന്നതിന്‍ ശേഷമേ... (നാളികേരത്തിന്റെ... ഒരു...)
നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ട്
ദൂരത്തു വാഴുന്നു ഞാനെന്നും... (നീറുന്ന...)
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തു നീയിന്നും (ഓരോരോ...)
(നാളികേരത്തിന്റെ... 4 Lines) (നാളികേരത്തിന്റെ... ഒരു...)
മാമലകള്‍ക്കപ്പുറത്ത്‍...
ചിത്രം: നിണമണിഞ്ഞ കാല്‍പ്പടുകള്‍
രചന: പി. ഭാസ്കരന്‍ സംഗീതം: എം. എസ്. ബാബുരാജ്
ഗായകന്‍: പി ബി ശ്രീനിവാസ്
മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്... കൊച്ചു -
മലയാളമെന്നൊരു നാടുണ്ട്... (മാമലകള്‍...)
കാടും തൊടികളും കനകനിലാവത്ത്
കൈകൊട്ടിക്കളിക്കുന്ന നാടുണ്ട്... (കാടും...)
കായലും പുഴകളും കതിരണി വയലിന്
കസവിട്ടു ചിരിക്കുമാ ദേശത്ത്... (കായലും...)
തൈത്തെങ്ങിന്‍ തണലത്ത് താമരക്കടവത്ത്
കിളിക്കൂടു പോലൊരു വീടുണ്ട്... കൊച്ചു -
കിളിക്കൂടു പോലൊരു വീടുണ്ട്...
വീടിന്റെയുമ്മറത്ത് വിളക്കും കൊളുത്തിയെന്റെ
വരവും കാത്തിരിക്കുന്ന പെണ്ണുണ്ട്...
കൈതപ്പൂനിറമുള്ള കവിളത്തു മറുകുള്ള
കരിനീലക്കണ്ണുള്ള പെണ്ണുണ്ട്... (2) (മാമലകള്‍...)
എന്നെയും കാത്തുകാത്ത് കണ്ണുനീര്‍ തൂകുന്നോളേ
നിന്നരികില്‍ പറന്നെത്താന്‍ ചിറകില്ലല്ലോ... (2)
മധുരക്കിനാവിന്റെ മായാവിമാനത്തിനു
മനുഷ്യനെ കൊണ്ടുപോകാന്‍ കഴിവില്ലല്ലോ... (മധുര...) (മാമലകള്‍...)