കാനനച്ഛായയില്‍...
ചിത്രം: രമണന്‍
രചന: ചങ്ങമ്പുഴ കൃഷ്ണപിള്ള സംഗീതം: കെ. രാഘവന്‍
ഗായകര്‍: കെ. പി. ഉദയഭാനു, പി. ലീല
കാനനച്ഛായയിലാടു മേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടേ മറന്നൊന്നും ചെയ്തുകൂടാ (കാനന...)
ഒന്നാ വനത്തിലെ കാഴ്ച കാണാന്‍
എന്നെയും കൂടൊന്നു കൊണ്ടുപോകൂ
നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ... (ഒന്നാ...) (കാനന...)
നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍ പി -
ന്നിന്നൊരു വര്‍ഷം തികച്ചുമായി
ഇന്നെന്നപേക്ഷയെ കൈവെടിയാ -
തൊന്നെന്നെ കൂടൊന്നു കൊണ്ടു പോകൂ...
ഇന്നു മുഴുവന്‍ ഞാനേകനായാ
കുന്നിന്‍ ചെരുവിലിരുന്നു പാടും
ഇന്നു ഞാന്‍ കാണും കിനാക്കളെല്ല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും... (ഇന്നു...) (കാനന...)
ഇന്നു ഞാന്‍ കാണും കിനാക്കളെല്ല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും...
ഭാവനാലോലനായ് ഏകനായി
പോവുക പോവുക ജീവനാഥാ... (ഭാവനാ...)
എല്ലാരും ചൊല്ലണ്...
ചിത്രം: നീലക്കുയില്‍
രചന: പി. ഭാസ്കരന്‍ സംഗീതം: കെ. രാഘവന്‍
ഗായിക: ജാനമ്മ ഡേവിഡ്
എല്ലാരും ചൊല്ലണ്... എല്ലാരും ചൊല്ലണ്...
എല്ലാരും ചൊല്ലണ്... എല്ലാരും ചൊല്ലണ്...
കല്ലാണീ നെഞ്ചിലെന്ന്... കരിങ്കല്ലാണ്...
കരിങ്കല്ലാണീ നെഞ്ചിലെന്ന്...
ഞാനൊന്നു തൊട്ടപ്പോള്‍ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ... ചക്കര -
ത്തുണ്ടാണ് കണ്ടതയ്യാ...
നാടാകെ ചൊല്ലണ്... നാട്ടാരും ചൊല്ലണ്...
കാടാണ് കരളിലെന്ന്... കൊടും കാടാണ്...
കൊടും കാടാണ് കരളിലെന്ന്...
ഞാനൊന്നു കേറിയപ്പോ നീലക്കുയിലിന്റെ
കൂടാണ് കണ്ടതയ്യാ... കുഞ്ഞി -
ക്കൂടാണ് കണ്ടതയ്യാ...
എന്തിന്നു നോക്കണ് എന്തിന്നു നോക്കണ്
ചന്ദിരാ നീ ഞങ്ങളെ... അയ്യോ ചന്ദിരാ...
അയ്യോ ചന്ദിരാ നീ ഞങ്ങളെ...
ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണ ചെക്കനുണ്ട്... താഴെ -
കല്യാണ ചെക്കനുണ്ട്...
ചെണ്ടൊന്ന് വാങ്ങണം മുണ്ടു മുറിക്കണം
പൂത്താലി കെട്ടീടേണം... പൊന്നിന്‍ പൂത്താലി -
പൊന്നിന്‍ പൂത്താലി കെട്ടീടേണം...
കളിയല്ല കിളിവാലന്‍ വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിക്കേണം... എന്റെ
ചുണ്ടൊന്നു ചോപ്പിക്കേണം... (എല്ലാരും...)
പെരിയാറേ...
ചിത്രം: ഭാര്യ
രചന: വയലാര്‍ സംഗീതം: ദേവരാജന്‍
ഗായകര്‍: എ. എം. രാജ, പി. സുശീല
പെരിയാറേ... പെരിയാറേ...
പര്‍വത നിരയുടെ പനിനീരേ...
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണു നീ... ഒരു -
മലയാളിപ്പെണ്ണാണു നീ... (പെരിയാറേ...)
മയിലാടും കുന്നില്‍ പിറന്നു - പിന്നെ
മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നു... (മയിലാടും...)
നഗരം കാണാത്ത നാണം മാറാത്ത
നാടന്‍ പെണ്ണാണു നീ - ഒരു
നാടന്‍ പെണ്ണാണു നീ... (നഗരം...)
പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്ത്
പോകാനൊരുങ്ങുകയാണല്ലോ... (പൊന്നല...)
മലയാറ്റൂര്‍ പള്ളിയില്‍ പെരുനാളു കൂടണം
ശിവരാത്രി കാണേണം നീ...
ആലുവാ ശിവരാത്രി കാണേണം നീ... (മലയാറ്റൂര്‍...)
നാടാകെ തെളിനീരു നല്‍കേണം
നാടോടിപ്പാട്ടുകള്‍ പാടേണം... (നാടാകെ...)
കടലില്‍ നീ ചെല്ലണം കാമുകനെ കാണണം
കല്യാണമറിയിക്കേണം - നിന്റെ
കല്യാണമറിയിക്കേണം... (കടലില്‍...) (പെരിയാറേ...)
ഒരു ദളം മാത്രം...
ചിത്രം: ജാലകം
രചന: എം. ജി. രാധാകൃഷ്ണന്‍ സംഗീതം: എം. ജി. രാധാകൃഷ്ണന്‍
ഗായകന്‍: യേശുദാസ്
ഒരു ദളം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില് നിന്നൂ
തരളകപോലങ്ങള്‍ നുള്ളി നോവിക്കാതെ
തഴുകാതെ ഞാന്‍ നോക്കി നിന്നു (ഒരു ദളം മാത്രം...)
കൂടുകള്‍ക്കുള്ളില്‍ കുറുകിയിരിക്കുന്നു മോഹങ്ങള്‍
പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
വിരലിന്റെ തുമ്പില്‍ തുടിച്ചുനിന്നു (ഒരു ദളം മാത്രം...)
ഓരോ ദളവും വിടരും മാത്രകള്‍
ഓരോ വരയായി വര്‍ണ്ണമായി
ഒരു മണ്‍ചുവരിന്റെ നിറുകയില്‍ നിന്നെ ഞാ -
നൊരു പൊന്‍തിടുമ്പായെടുത്തു വച്ചു (ഒരു ദളം മാത്രം...)