സാഗരങ്ങളേ...
ചിത്രം: പഞ്ചാഗ്നി
രചന: ഒ എന്‍ വി കുറുപ്പ് സംഗീതം: രവി ബോംബെ
ഗായകന്‍: യേശുദാസ്
സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമസംഗീതമേ ഹൃദയ -
സാഗരങ്ങളെ പാടി പാടി ഉണര്‍ത്തിയ
സാമഗീതമേ സാമസംഗീതമേ സാഗരങ്ങളേ...
പോരൂ നീയെന്‍ ലോലമാമീ ഏകതാരയില്‍
ഒന്നിളവേല്‍ക്കൂ... ഒന്നിളവേല്‍ക്കൂ... ആ... ആ... (സാഗരങ്ങളെ...)
പിന്‍നിലാവിന്റെ പിച്ചകപ്പൂക്കള്‍
ചിന്നിയ ശയ്യാതലത്തില്‍... (പിന്‍...)
കാതരയാം ചന്ദ്രലേഖയും
ഒരു ശോണ രേഖയായ് മായുമ്പോള്‍
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങള്‍ ആ... ആ... (സാഗരങ്ങളെ...)
കന്നിമണ്ണിന്റെ ഗന്ധമുയര്‍ന്നു
തെന്നല്‍ മദിച്ചു പാടുന്നു.... (കന്നി...)
ഈ നദി തന്‍ മാറിലാരുടെ
കൈവിരല്‍പ്പാടുകള്‍ ഉണരുന്നു
പോരൂ തഴുകി തഴുകി ഉണര്‍ത്തൂ
മേഘരാഗമെന്‍ ഏകതാരയില്‍... ആ... ആ... (സാഗരങ്ങളെ...)
ഏതോ വാര്‍മുകിലിന്‍...
ചിത്രം: പൂക്കാലം വരവായി
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം: ഔസേപ്പച്ചന്‍
ഗായകന്‍: ജി. വേണുഗോപാല്‍
ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നൂ... (2)
ഓമലേ ജീവനില്‍ അമൃതേകാനായ് വീണ്ടും
എന്നില്‍ ഏതോ ഓര്‍മകളായ്
നിലാവിന്‍ മുത്തേ നീ വന്നൂ...
നീയുലാവുമ്പോള്‍ സ്വര്‍ഗം മണ്ണിലുണരുമ്പോള്‍ (2)
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈ നിറഞ്ഞൂ വാസന്തം പോലെ
തെളിയും എന്‍ ജന്മ പുണ്യം പോല്‍... (ഏതോ...)
നിന്നിളം ചുണ്ടില്‍ അണയും പൊന്‍മുളംകുഴലില്‍ (2)
ആര്‍ദ്രമാം ഒരു ശ്രീരാഗം കേള്‍പ്പൂ
പദമണിഞ്ഞിടും മോഹങ്ങള്‍ പോലെ
അലിയും എന്‍ ജീവമന്ത്രം പോല്‍... (ഏതോ...)
പുലര്‍കാല സുന്ദര...
ചിത്രം: ഒരു മേയ്‌മാസപ്പുലരിയില്‍
രചന: പി. ഭാസ്കരന്‍ സംഗീതം: രവീന്ദ്രന്‍
ഗായിക: ചിത്ര
പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായിന്നു മാറി...
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും വര്‍ണച്ചിറകുമായ് പാറി... (പുലര്‍കാല...)
നീരദശ്യാമള നീല നഭസ്സൊരു ചാരുസരോവരമായി (2)
ചന്ദ്രനും സൂര്യനും താരാഗണങ്ങളും ഇന്ദീവരങ്ങളായ് മാറി...(2) (പുലര്‍കാല...)
ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത ജീമൂത നിര്‍ഝരി പോലെ
... കൌമാര സങ്കല്പധാരയില്‍ എന്നെ മറന്നു ഞാന്‍ പാടി... (പുലര്‍കാല...)
എന്നമ്മേ ഒന്നു കാണാന്‍
എത്ര നാളായ് ഞാന്‍ കൊതിച്ചു
ഈ മടിയില്‍ വീണുറങ്ങാന്‍
എത്ര രാവില്‍ ഞാന്‍ നിനച്ചു
കണ്ടില്ലല്ലോ കേട്ടില്ലല്ലോ
എന്‍ കരളുരുകുമൊരു താരാട്ട്... (എന്നമ്മേ...)
എനിക്കു തരാന്‍ ഇനിയുണ്ടോ
കുടുകുടെ ചിരിക്കുന്ന പൊന്‍പാവ
വിശക്കുമ്പോള്‍ പകരാമോ
തൈര്‍ക്കലം തൂവുന്ന തൂവെണ്ണ...
എനിക്കെന്റെ ബാല്യമിനി വേണം
എനിക്കെന്റെ സ്നേഹമിനി വേണം
അലയേണമീ കിനാച്ചിറകില്‍... (എന്നമ്മേ...)
പകല്‍മഴയില്‍ നനയുന്നു
പരലായ് തുടിക്കുന്നൊരിളമനസ്സ്
തുഴയാതെ തുഴയുന്നു
വാത്സല്യക്കടലിലെ പൂക്കൊതുമ്പ്...
ഇനിയെന്തുവേണമറിയില്ലല്ലോ
ഇനിയെന്തു മോഹമറിയില്ലല്ലോ
വെറുതേ പറന്നുപോയ് നിനവ്... (എന്നമ്മേ...)