Home
Home



About
About Me


Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata


Contact Contact Me


Support
Help & Support



വിജി പിണറായി
Viji Pinarayi
My Orkut Profile





SiteMap
Site Map



മനസ്സിന്‍ തടവറ

(എന്റെ ആദ്യ കവിത) ‍


ഏകനായിരുന്നു ഞാനന്നാ -
സ്സന്ധ്യാനേരത്താക്കടല്‍തീരത്തായ്...
പെട്ടെന്നാര്‍ത്തിരമ്പീ കട,ലൊരു
കൊടുങ്കാറ്റിന്‍ ശക്തിയാല്‍.
ഞെട്ടിത്തെറിച്ചുപോയ് ഞാ -
നെന്‍ ‘സെറിബല്ലം’1 തകരാറിലായ്...!
കണ്‍കളിലിരുട്ടു വ്യാപിക്കുന്നൂ... ചുറ്റും
മരണത്തിന്നന്ധകാരക്കമ്പിളിപ്പുതപ്പോ...?

ഞാന്‍ വീണ,തെന്‍ 2ഭാഗ്യമോ നിര്‍ഭാഗ്യമോ? - ഒരു
പെണ്‍കൊടി തന്‍ കൈകളിലായിരുന്നു.
കണ്‍ തുറന്നൂ ഞാ,നെന്‍ മനസ്സില്‍
മിന്നിപ്പൊലിഞ്ഞൂ ചിഒന്തകള്‍ പലവിധം!

തളര്‍ന്നു ഞാന്‍ വീണ്ടുനാ പ്രകാശത്തി -
ന്നുജ്ജ്വലതയാലെന്‍ ‘റെറ്റിന’ തകരാറിലായ്...!
ആശുപത്രിക്കിടക്കയില്‍ക്കിടന്നു ഞാന -
തറിഞ്ഞൂ - നടുക്കുന്ന സത്യം - എന്‍
കാഴ്ച യാത്രയായ്...!

ഞെട്ടിത്തെറിച്ചീല ഞാന്‍, പൊട്ടി -
ക്കരഞ്ഞീല ഞാ,നൊരു നീണ്ട
നിശ്വാസത്തിലടക്കീ,യെന്‍
ദു:ഖങ്ങളെ, മനസ്സിന്നിരുളാണ്ട തടവറയില്‍!


1: സെറിബല്ലം: മനുഷ്യനില്‍ ശരീരത്തിന്റെ തുലന നില പാലിക്കാന്‍ സഹായിക്കുന്ന തലച്ചോറിലെ ഭാഗം.
    ഇതിന് തകരാറുണ്ടായാല്‍ അബോധാവസ്ഥയുണ്ടാകാം.
2: ‘ഭാഗ്യം’ എന്നു പറഞ്ഞത് കടലോരത്തെ പാറക്കെട്ടുകളില്‍ തലയടിച്ചു വീണ് മരിക്കുന്നതില്‍ നിന്ന് രക്ഷപ്പെട്ടതിനെയാണ്.

ആഗസ്റ്റ് 19, 1992

~ വിജി പിണറായി ~
~ Viji Pinarayi ~
Parts of this site contain text in Malayalam.
You may have to download some Malayalam fonts
to view the pages correctly
Visit 'Fonts Centre' to download all Malayalam fonts
used in this site.

This site is hosted by
© Copyright 2010 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.