 Home
 About Me
Favourites
 Photos
 Editor's Desk
 Special Correspondent
 Works
 Blog
 Biodata
Contact Me
 Help & Support

 Site Map
|
കുറ്റസമ്മതം
(ഞാന്‍ എഴുതിയ ആദ്യ നാടകത്തിനു വേണ്ടി എഴുതിയത്)
|
പൊട്ടിക്കരഞ്ഞുകൊണ്ടെന്‍ പ്രിയസോദരീ
നിന്‍ കാല്‍ക്കല്‍ വീണൊന്നു
മാപ്പു ചോദിക്കുവാന്‍ പോലുമെനിക്കി -
ന്നര്‍ഹതയില്ലെന്നറിയുന്നു ഞാന്‍...!
ക്ഷന്തവ്യമല്ല ഞാന്‍ ചെയ്തതാം തെറ്റെന്നു -
മറിയുന്നു ഞാനെന്‍ സോദരീ...!
എങ്കിലും.... എങ്കിലും...
ഹൃദയം തുറന്നൊന്നു പൊട്ടി -
ക്കരയുവാനെന്‍ പ്രിയ സോദരീ,
നീയെനിക്കനുമതിയേകുമോ?
അറിയാതെയെങ്കിലും നിന്‍
ജീവിതം തകര്‍ത്തതിന്‍
ശിക്ഷയെന്താകിലും വിധിച്ചുകൊള്ളൂ -
സ്വീകരിക്കാമതു പൂര്‍ണമായ് ഞാന്‍...!
അശ്രുബിന്ദുക്കള്‍ തന്‍ ജലധാരയാല്‍ നിന്റെ
പാദപത്മങ്ങളിലര്‍ച്ചനയും
കുറ്റബോധത്തിനാല്‍ വിങ്ങും മനസ്സുമായ്
നിന്‍ മുന്‍പിലഞ്ജലീബദ്ധമം കരങ്ങളും
ദു:ഖഭാരത്തിനാല്‍ തേങ്ങും ഹൃദയത്തിന്‍
ശ്ലഥതാളമാമീ തളര്‍ന്ന സ്പന്ദനങ്ങളും
നിന്‍ കാല്‍ക്കലര്‍പ്പിക്കയാണിന്നു ഞാന്‍...!
നമ്രശിരസ്കനായ് നില്പൂ നിന്‍ മുന്‍പില്‍
നിശ്ശബ്ദമാം തേങ്ങലുമുള്ളിലടക്കി ഞാന്‍.
അപരാധ ബോധത്തിന്‍ ഭാരം വഹിക്കുവാ -
നാവാതെ പൊട്ടിക്കരയുമീ
പാവം മനസ്സിന്റെ വേദന കാണുവാന്‍
കഴിവുള്ള നേത്രങ്ങളെന്തോ,
മനുഷ്യനു നല്‍കിയില്ലീശ്വരന്‍...!
ഹൃദയമാം വീണതന്‍ തന്ത്രികളിന്നു
മീട്ടുകയാണെന്റെയീ ദു:ഖഗീതം...!
പ്രതിജ്ഞ ചെയ്തീടുന്നു ഞാനിന്നിതാ...
“നിന്‍ ജീവിതം വീണ്ടും ഞാന്‍ പടുത്തുയര്‍ത്തും“...
മന:പൂര്‍വമല്ലെങ്കിലും ചെയ്തുപോയതാം
തെറ്റിനെ,ത്തിരുത്തുവാന്‍ ശ്രമിക്കുകയാണു ഞാന്‍ -
കനിയുമോ? വിജയമെനിക്കേകുമോ നീ...?
ഫെബ്രുവരി 19, 1997
|
~ വിജി പിണറായി ~
~ Viji Pinarayi ~
|
|