 Home
 About Me
Favourites
 Photos
 Editor's Desk
 Special Correspondent
 Works
 Blog
 Biodata
Contact Me
 Help & Support

 Site Map
|
പരിഹാരം തേടി ഒരു യാത്ര
|
ജീവനെ നിലനിര്‍ത്താനൊരു മാര്‍ഗം
തേടിയന്നു വന്നെത്തി ഞാനീ നാട്ടില്‍...
വേദനയെന്തെന്നറിയാതെ
ജീവിക്കാന്‍ മോഹിച്ചു ഞാന്‍, പക്ഷേ
ഇന്നു ഞാനാ സത്യമറിഞ്ഞൂ...
“വേദന താന്‍ ജീവിതം”...!
“നശ്വരമാമീ ഭൂമി തന്നില്‍
ദു:ഖങ്ങള്‍ മാത്രം ശാശ്വതം...!”
ദു:ഖത്തിന്‍ പരിഹാരം
തേടി ഞാനിന്നിറങ്ങട്ടെ,
യാത്രയാകട്ടെ ഞാന്‍...!
തടയേണ്ടാ, സുഹൃത്തേ,
തടഞ്ഞാലും ഫലമില്ലാ...
മരണമെന്ന പരിഹാരം
തേടി ഞാന്‍ യാത്രയാകയായ്...!
മരണത്തിന്‍ കുളിര്‍സ്പര്‍ശ -
മേറ്റു വാങ്ങാനിറങ്ങട്ടെ ഞാന്‍.
വേദനകളില്ലാത്തൊരിടം തേടി -
യിറങ്ങീടട്ടെ ഞാനിനി...!
മരണത്തിന്നാലിംഗനമേറ്റു -
വാങ്ങാന്‍ കൊതിപ്പൂ ഞാന്‍...!
മരണമെന്ന സുഹൃത്തിന്റെ
സാമീപ്യം തേടുന്നൂ ഞാന്‍...
ഹൃദയമെന്ന മണിച്ചെപ്പി -
ലോര്‍ത്തു വെക്കാന്‍ വേദനകള്‍ മാത്രമായ്
ഞാനിതാ യാത്രയാകുന്നൂ...
ആ മണിച്ചെപ്പു ശൂന്യമാക്കാന്‍...
ഒരു സുഖജീവിതത്തെയാഗ്രഹിച്ച
സ്വപ്നജീവിയായിരുന്നൂ ഞാന്‍.
സ്വപ്നങ്ങള്‍ തകരുന്നതു കണ്ടൂകൊ -
ണ്ടിറങ്ങിത്തിരിച്ചൂ ഞാന്‍...!
മരണത്തെത്തേടി ഞാനിന്നിറങ്ങുന്നൂ...!!
ഒക്ടോബര്‍ 28, 1992
|
~ വിജി പിണറായി ~
~ Viji Pinarayi ~
|
|