 Home
 About Me
Favourites
 Photos
 Editor's Desk
 Special Correspondent
 Works
 Blog
 Biodata
Contact Me
 Help & Support

 Site Map
|
സതീര്‍ഥ്യയോടൊരു ചോദ്യം
|
സ്വന്തമെന്നെന്നും കരുതുവാനൊരു
സോദരിയായ്‌ക്കണ്ടു ഞാന്‍
പേരിലെങ്കിലും സ്നേഹമൂര്‍ത്തിയാ -
മെന്‍ സതീര്‍ഥ്യയാമവള്‍
പെങ്ങളെന്നു വിളിക്കുവാന്‍ പോലു -
മനുവാദമേകിയില്ലെന്നാലും പ്രിയ -
സോദരിയായിക്കാണുവാനനുമതി
തേടുകില്ല ഞാ,നതെന്‍
ജന്മസിദ്ധമാമവകാശം...!
സ്നേഹപുഷ്പങ്ങള്‍ നല്‍കുവോര്‍ക്കതു
മുള്‍ക്കിരീടമായ് മാറുമീ
ശപ്തമാം നിമിഷങ്ങളില്‍
‘പേരിലെന്തിരിക്കുന്നു’വെന്ന
സുപ്രസിദ്ധമാം ചോദ്യ -
മുന്നയിച്ചൊരാ മഹാ -
പ്രതിഭയ്ക്കെന്‍ നമോവാകം...!
പെങ്ങളെന്നുള്ള വിളി പോലു -
മപമാനമായ്‌ക്കരുതുമാ പാവം
പെണ്‍കൊടിയോടെനിക്കൊരു
ചോദ്യമേയുള്ളൂ - ശരിയാണോ...?
ദയവായൊന്നാലോചിക്കുകെന്‍
പ്രിയസോ... ക്ഷമിച്ചാലും...!
സ്ത്രീത്വമെന്നുമഞ്ചു മുഖങ്ങളുള്ളൊരു
ദിവ്യമാം പ്രതിഭാസ,മതി -
ലേതു നിന്‍ മുഖമെന്നു ഞാന്‍ കരുതേണ്ടൂ...?
മാതാവായ്‌ക്കാണുവാന്‍ സാധ്യ -
മല്ലതു പോലെ, മകളായും.
പെങ്ങളെന്നതു സ്വയം
നിഷേധിച്ചതാം സ്ഥാന -
മിനി ബാക്കിയുള്ളതു കാമിനി,
പിന്നെ, ജീവിതം തള്ളിനീക്കുവാന്‍
സ്വന്തം സ്ത്രീത്വവും വില്‍ക്കുമാ
പാവം തെരുവിന്‍ മക്കളും മാത്രം...!
ഏതു നിന്‍ മുഖ,മേതു നിന്‍ ഭാവ -
മിതിലേതു നിന്‍ സ്ഥാനം? ചൊല്ലു നീ...
സ്നേഹമെന്നതു സമൂഹം പ്രേമമെന്നാക്കി
മാറ്റി വായിക്കുമെന്നു തോന്നുന്നുവോ...?
ചൊല്ലുവോര്‍ക്കെന്തും ചൊല്ലാം, നമ്മ -
ളെന്തു ചെയ്‌കിലും നിഷ്‌ഫലം...!
പിന്നെയെന്തിനീയമിതമാം മുന്‍ -
കരുതലെന്നു നീ ചൊല്ലുമോ...?
(എന്‍ജിനീയറിങ് കോളേജില്‍ ഒന്നിച്ച് പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ഈ കവിത ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.)
ജൂണ്‍ 11, 1997
|
~ വിജി പിണറായി ~
~ Viji Pinarayi ~
|
|