മണി മുഴങ്ങുന്നൂ... കാലത്തിന്‍ സ്പന്ദനം പോല്‍,
മരണത്തിന്‍ മണി...!
ഒരാള്‍ കൂടി യാത്രയാകുന്നൂ, വിട പറയുന്നൂ...
ലോകമതറിയുന്നീല, അറിഞ്ഞാലുമൊട്ടും
ഗൌനിക്കുന്നതുമില്ല, ഹാ...! ഈ ലോക -
മെത്ര ചിത്രം! വിചിത്രമെന്‍ സോദരീ...!
സമയ ചക്രം കറങ്ങുന്നൂ, ജീവിതം
മരണത്തോടടുക്കുന്നൂ നിമിഷവും.
ചക്രചലനം പിടിച്ചുനിര്‍ത്താന്‍
കൊതിക്കുന്നൂ ചിലര്‍, സാധ്യമല്ലെന്നറിഞ്ഞിട്ടും.
നിലയ്ക്കുന്നീലതു, തുടരുന്നൂ കറക്ക -
മവര്‍ പിന്മാറുന്നൂ പരാജിതരായ്...!
അടുത്തതാരായിരിക്കാം..? ലോകചക്ര -
ക്കറക്കത്തില്‍ തലയറ്റു പിടഞ്ഞു വീ -
ണൊടുങ്ങുന്നതാരായിരിക്കാം? ഞാനോ?
അതോ എന്‍ സഹോദരരി -
ലാരെങ്കിലുമോ? എന്‍
സോദരീ, നീയീ സത്യമറിയൂ...
ബന്ധങ്ങള്‍ പൊട്ടി മുളയ്ക്കും,
വളരും, പിന്നെത്തകരും,
ഈ ലോക ജീവിതം പോല്‍...!
മണി മുഴങ്ങുന്നൂ... വീണ്ടുമാ
മരണത്തിന്‍ സന്ദേശം മുഴങ്ങുന്നൂ...
ബന്ധങ്ങള്‍, ബന്ധനങ്ങള്‍... എല്ലാം
നീര്‍ക്കുമിളകള്‍ മാത്രം!
മടങ്ങാം സോദരീ, നമുക്കിനി...
മടങ്ങാം, നിത്യ സത്യത്തില്‍
കൈത്തിരി നാളവുമായ്...!
മണി മുഴങ്ങുന്നൂ... സോദരീ...
നമ്മളീ മര്‍ത്യര്‍ തന്നായുസ്സിന്നന്ത്യമണി...!
ബന്ധ ബന്ധനങ്ങളെത്തകര്‍ക്കുന്ന
മരണത്തിന്‍ മണി... വീണ്ടും...
ആഗസ്റ്റ് 19, 1992
‘മണിമുഴങ്ങുന്നതാര്‍ക്കു വേണ്ടി’ വായിച്ചിട്ടുള്ളവര്‍ക്ക് ഇത് അതിന്റെ ഒരനുകരണമാണെന്ന് തോന്നിയേക്കാമെങ്കിലും സത്യം അതല്ല.
ശ്രീ. ഇടപ്പള്ളിയുടെ കവിതകള്‍ ഒന്നു പോലും ഇന്നു വരെ വായിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല, പലപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും.
|